ആറാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനമെന്ന് ചൈൽഡ് ലൈനിലും പൊലീസിലും പരാതി: പ്രതിഷേധം ശക്തം

മാഹി: പന്തക്കൽ മൂലക്കടവ് പി.എം.ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയുടെ മുതുകിൽ നട്ടെല്ലിന് മുകൾഭാഗത്തായി കൈ മടക്കിപ്പിടിച്ച് ശക്തമായി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
മർദനത്തെ തുടർന്ന് കുട്ടിയുടെ നട്ടെല്ലിന് സമീപം പരിക്കേറ്റതായും തുടർന്ന് പള്ളൂർ കമ്യൂണി ററി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ തേടിയതായും പരാതിയിൽ പറയുന്നു. തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളൂർ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.