കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

പള്ളൂർ: തീവ്ര സ്തനാർബുധ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് മലബാർ കാൻസർ കെയർ സൊസൈറ്റിയും പള്ളൂർ ശ്രീനാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതിയും കാരുണ്യ ചാരിറ്റബൾ സൊസൈറ്റി ഫോർ പെയ്ൻ & പാലിയേറ്റീവ് കെയറും സംയുക്തമായി 2026 നവംബർ 14 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക്  കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാഹി എം. എൽ. എ. അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ വെച്ച് നടന്ന സെമിനാറിൽ  കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ & പാലിയേറ്റീവ് കെയർ രക്ഷാധികാരിയുമായ മുൻ  എം.  എൽ. എ. ഡോ: വി. രാമചന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു. എം. സി. സി. എസ്. മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ കാൻസർ ബോധവൽക്കരണ ക്ലാസ് എടുത്തു.

ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതി പ്രസിഡണ്ട് പി.വി. കുമാർ സ്വാഗതവും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ & പാലിയേറ്റീവ് കെയർ ട്രഷറർ കെ. പവിത്രൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.