*മാഹിയിൽ ഡിജിറ്റൽ രൂപി വഴി പൊതുവിതരണ സേവനം; ആറ് വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി*
മാഹി: പൊതുവിതരണ ശൃംഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പദ്ധതി വഴിയുള്ള സേവനങ്ങൾ മാഹിയിൽ ആരംഭിക്കുന്നു.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങൾ വഴി അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് നടപടി. കാനറാ ബാങ്കിന്റെ ഡിജിറ്റൽ രൂപി ആപ്പ് വഴിയും മറ്റ് അംഗീകൃത സംവിധാനങ്ങൾ വഴിയും ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മാഹിയിൽ ആറ് വ്യാപാര സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
* അരോമ സൂപ്പർ മാർട്ട് – മയ്യഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം, പള്ളൂർ.
* എയ്സ് മാർട്ട് സൂപ്പർമാർക്കറ്റ് – ആയുർവേദ ആശുപത്രിക്ക് സമീപം, ചാലക്കര.
* വിജായക് സ്റ്റോർ – കാനറാ ബാങ്കിന് സമീപം, കൊയ്യോട്ടു തെരുവ്, പള്ളൂർ.
* ദീൻ ട്രേഡേഴ്സ് – ഐ.കെ. കുമാരൻ മാസ്റ്റർ റോഡ്, മാഹി.
* മാഹി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോർസ് – മാഹി റെയിൽവേ സ്റ്റേഷൻ റോഡ്.
* യൂലിയ സ്റ്റോർസ് – സെന്റ് തെരേസ ബസിലിക്കയ്ക്ക് സമീപം, മാഹി.
മാഹി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ് സൂപ്രണ്ടാണ് ഇതുസംബന്ധിച്ച അറിയിപ്പ് നവംബർ 13-ന് പുറത്തിറക്കിയത്.