ശ്രേഷ്ഠ ബാവാ പുരസ്കാരം നടൻ മമ്മൂട്ടിക്ക്*
കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'ശ്രേഷ്ഠ ബാവാ പുരസ്കാരം' നടൻ മമ്മൂട്ടിക്ക്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ- വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ' ഹൃദ്രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന 'ഹൃദയ സ്പർശം' പദ്ധതി തുടങ്ങിയവ ശ്രദ്ധേയമാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
2024-ൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ വി എസ് എസ് സി ഡയറക്ടർ എസ് സോമനാഥിനും കഴിഞ്ഞ വർഷം മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാക്കുമാണ് ലഭിച്ചത്.