*മയ്യഴിയിൽ ഡിജിറ്റൽ രൂപ വഴി റേഷൻ* *സാധനങ്ങൾ വാങ്ങാം* *ചുവപ്പ് റേഷൻ കാർഡ്* *ഉടമകൾക്ക് ആറ് അംഗീകൃത കടകളിൽ സൗകര്യം*

മാഹി: പൊതുവിതരണ ശൃംഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി മയ്യഴിയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പദ്ധതി വഴി റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സേവനം ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി വൈറ്റ്‌ലിസ്റ്റ് ചെയ്ത ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് അംഗീകൃത കടകളിൽനിന്ന് ഭക്ഷ്യധാന്യങ്ങളും പയറുവർഗങ്ങളും വാങ്ങാം. ഇതിനായി കാനറാ ബാങ്കിന്റെ ഡിജിറ്റൽ രൂപ (Digital Rupee) ആപ്പ് വഴിയോ വൈറ്റ്‌ലിസ്റ്റ് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന വൗച്ചർ കോഡ് വഴിയോ സാധനങ്ങൾ കൈപ്പറ്റാവുന്നതാണ്


പള്ളൂർ, മാഹി മേഖലകളിലായി ആറ് വ്യാപാര സ്ഥാപനങ്ങൾക്കാണ് ഇതിനായി അംഗീകാരം നൽകിയിട്ടുള്ളത്.


അംഗീകൃത കടകൾ:


1.അരോമ സൂപ്പർ മാർട്ട് മൃഗാശുപത്രിക്ക് സമീപം, പള്ളൂർ.


2.എയ്സ് മാർട്ട് സൂപ്പർമാർക്കറ്റ് ആയുർവേദ ആശുപത്രിക്ക് സമീപം, ചാലക്കര.


3.വിനായക സ്റ്റോർ കാനറാ ബാങ്കിന് സമീപം, കൊയ്യോട്ടുതെരു 


4.ദിൽന ട്രേഡേഴ്‌സ് ഐ.കെ. കുമാരൻ മാസ്റ്റർ റോഡ്, മാഹി.


5.മാഹി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്‌സ് – മാഹി റെയിൽവേ സ്റ്റേഷൻ റോഡ്.


6.യൂലിയ സ്റ്റോഴ്‌സ് സെന്റ് തെരേസാ ബസിലിക്കയ്ക്ക് സമീപം, മാഹി.


പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പള്ളൂർ, മാഹി മേഖലകളിലെ കാനറാ ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന് സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.