പെട്രോൾ പമ്പ്: ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി

പെട്രോൾ പമ്പ്: ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി

പള്ളൂരിലെ പെട്രോൾ പമ്പ് വിഷയത്തിൽ ജനകീയ രോഷം ഉയർത്തി ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി. നൈറ്റ് മാർച്ച് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സിക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നീരജ് പുത്തലം അദ്ധ്യക്ഷത വഹിച്ചു. ടി.കെ രാഗേഷ്,
പി.സനീഷ്, പി.വി.സച്ചിൻ, മുഹമ്മദ് ഫാസിൽ, ശരത്ത് രവീന്ദ്രൻ, ടി.സുരേന്ദ്രൻ, പ്രേമരാജൻ.പി.ടി സംസാരിച്ചു. മാർച്ചിന്റെ സമാപനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.സനീഷ് ഉദ്ഘാടനം ചെയ്തു.