അഴിയൂർ കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം: കാർ കത്തിനശിച്ചു

അഴിയൂർ : കുഞ്ഞിപ്പള്ളി ബ്ളോക്ക് ഓഫീസിന് സമീപത്ത് ബൈപ്പാസ് റോഡിൽ  രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത്.
പാപ്പിനിശ്ശേരിയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടി കളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംപിട്ട കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ഉടൻ തീ പടർന്നു പിടിച്ചു.
രാവിലെ ഗ്രൗണ്ടിൽ വ്യായാമം ചെയ്യാനെത്തിയർ ഓടിയെത്തി കാർ ഗ്ളാസ് തല്ലിതകർത്താണ് അകത്തുള്ളവരെ രക്ഷപ്പെടുത്തിയത്.
മാഹി ഫയർ ഫോയ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
പരിക്കേറ്റ കാർയാത്രക്കാരെ വടകര ആശുപത്രിയിലേക്ക് കൊണ്ടുപോയി
ചോമ്പാല പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു