പാല്‍വില വര്‍ധിപ്പിക്കണം: മില്‍മ സര്‍ക്കാരിന് കത്ത് നൽകും
സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മില്‍മ മേഖല.
പാല്‍ വില ലിറ്ററിന് പത്ത് രൂപ കൂട്ടണമെന്നാണ് ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശമുണ്ടായത്.
ഇക്കാര്യം ഉന്നയിച്ച് മില്‍മ സര്‍ക്കാരിന് കത്ത് നല്‍കും. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കണമെന്ന ആവശ്യമെന്നാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ വിശദീകരണം.
വില കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും ഇവര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മില്‍മ പാലിന് 4 രൂപ കൂട്ടിയിരുന്നു. അമൂല്‍, നന്ദിനി കമ്പനികള്‍ അടുത്തിടെ പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു