*വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം* *# കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു*
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം 2027 ജനുവരി 1നു 18 വയസ്സ് പൂർത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് പുതുതായി പേര് ചേർക്കുവാനും, സ്ഥിരമായി താമസം മാറിയവർ, മരണപെട്ടവരുമായ വോട്ടർമാരുടെ വിശദാംശങ്ങൾ ഫോം 6,7,8 വഴി രേഖപ്പെടുത്താനും തിരുത്താനും നീക്കം ചെയ്യുവാനും കഴിയുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വിട്ടുപോയവർ, തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഫോറങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർസ് സർവീസ് പോർട്ടൽ (voters.eci.gov.in) എന്ന വെബ്സൈറ്റ് വഴിയോ ECINET ആപ്പ് വഴിയോ അതാത് ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ ഇന്നു മുതൽ ഡിസംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
നവംബർ 21, 22, 28, 29 (ശനി, ഞായർ) എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ അതാത് പോളിംഗ് ബൂത്തുകളിൽവെച്ച് നടക്കുന്ന സ്പെഷ്യൽ ക്യാമ്പുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതാണ്. എല്ലാ പൊതുജനങ്ങളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു.
നിലവിലെ കരട് വോട്ടർ പട്ടിക ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ ഇൻ ചാർജ്ജും നഗരസഭ കമ്മിഷണറുമായ കെ.പി.ശ്രീജിത്ത് ഇന്ന് പ്രസിദ്ധീകരിച്ചു. അസി. ഇലക്ടോറൽ ഓഫിസർ മനോജ് വളവിൽ സംബന്ധിച്ചു. കരട് വോട്ടർ പട്ടിക മാഹി ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫിസിലും, സബ് താലൂക്ക് ഓഫിസിലും, പൊതു ജനങ്ങൾക്ക് അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്ന്ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.