ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവം: കലാമത്സരങ്ങൾ നാളെ

ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി കലാമത്സരങ്ങൾ നാളെ (നവംബർ 13) നടക്കും. വൈകിട്ട് നാലിന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജിലാണ് മത്സരങ്ങൾ.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിക്കും.
കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോൾ, ക്രിക്കറ്റ്, ഓഫ്‌സ്റ്റേജ് മത്സരങ്ങൾ മികച്ച പങ്കാളിത്തത്തോടെ ഇതിനകം പൂർത്തിയായി. അത്‌ലറ്റിക്സ് മത്സരങ്ങളും പുരോഗമിക്കുകയാണ്.