*കണ്ണൂരില്‍ വിവാഹസല്‍ക്കാരത്തിനിടെ കയ്യാങ്കളി: മര്‍ദനമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു*

പള്ളിക്കുന്നില്‍ വിവാഹസല്‍ക്കാരത്തിനിടെയുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തില്‍ പി. സുമേശനാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകീട്ട് ബന്ധുവിൻ്റെ വീട്ടില്‍ വെച്ച്‌ നടന്ന സല്‍ക്കാരത്തിനിടയിലാണ് അക്രമ സംഭവമുണ്ടായത്. സംഘർഷത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദിച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.