സൗദി യാത്രയ്ക്ക് തിരിച്ചടി; ഇന്ത്യൻ വിമാന സർവീസുകൾ നവംബർ അവസാനം വരെയില്ല
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാന കമ്പനികൾ.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് സർവീസ് റദ്ദാക്കിയത്. ജിദ്ദ, മദീന ഇൻഡിഗോ സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയും ഉണ്ടാകില്ല.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും സമാനമായ രീതിയിൽ സർവീസുകൾ റദ്ദാക്കി.