സംസ്കൃതോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി തൃജ്വിധ് അജേഷ്
പാനൂർ: കടവത്തൂർ പി കെ മെമ്മോറിയൽ എച്ച് എസ് എസിൽ വെച്ചു നടന്ന പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2026-ലെ യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ മികവാർന്ന പ്രകടനവുമായി ശ്രദ്ധേയനായി തൃജ്വിധ് അജേഷ്. പ്രഭാഷണം, സിദ്ധരൂപോച്ചാരണം, പ്രശ്നോത്തരി എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
ഈസ്റ്റ് വള്ള്യായി യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ചെറുവാഞ്ചേരി സ്വദേശിയുമായ തൃജ്വിധ് സംസ്കൃത പഠനത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്നു. ചെറുപ്രായത്തിൽത്തന്നെ സാഹിത്യരംഗത്തും തന്റെ സാന്നിധ്യമറിയിച്ച തൃജ്വിധിന്റെ കുട്ടിക്കവിതാസമാഹാരമായ 'കുഞ്ഞനിയൻ' കഴിഞ്ഞ വർഷമാണ് പ്രകാശനം ചെയ്തത്.
ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ആർ. അജേഷിന്റെയും ചാവശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എൻ പി രഷ്നയുടെയും മകനാണ്.
മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ ഈ കൊച്ചുപ്രതിഭയുടെ നേട്ടം വിദ്യാലയത്തിനും നാടിനും അഭിമാനമായി