മാഹിയിൽ പ്രൈമറി അധ്യാപികമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു

മാഹി : ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായി, ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര എന്നിവിടങ്ങളിലേക്ക് സ്കൂള്‍ മാനേജ്‌മെന്റ്റ് കമ്മിറ്റി പ്രൈമറി അധ്യാപികമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം  വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.
      16.11.2026 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായിലും ഉച്ചയ്ക്ക് 02:00 ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്രയിലുംവോക്ക് - ഇൻ- സെലക്ഷൻ നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
ചെറുകല്ലായി : 9497046470,
ചെമ്പ്ര : 9656066701