ഫ്രഞ്ച് പൗരൻമാർ വിപ്ലവസ്മരണ പുതുക്കി
മാഹി: പതിനൊന്നാം മാസത്തിൽ പതിനൊന്നാം നാളിൽ പതിനൊന്നാം മണിക്കൂറിൽ പതിനൊന്നാം മിനുട്ടിൽ പതിനൊന്ന് സെക്കന്റുള്ളപ്പോൾ
മുറ തെറ്റാതെ അവരെത്തി.
അറബിക്കടലിന്റെ അഴിമുഖത്ത് ആദ്യ ഫ്രഞ്ച് നാവികൻ മൊല്ല ന്തേൻ കാലുകുത്തിയ ഇടത്ത്, ഫ്രഞ്ചുകാർ സ്ഥാപിച്ച വിപ്ലവ സ്മാരകമായ മറിയന്ന് പ്രതിമക്ക് മുന്നിലെത്തി മയ്യഴിയിലെ ഫ്രഞ്ചു പൗരത്വമുള്ളവർ ആർമിസ്റ്റീസ് ഡേ ആഘോഷിച്ചു. യുദ്ധ പോരാളികളുടെ സ്മരണക്കായി പുഷ്പചക്രമർപ്പിച്ചു. ഫ്രഞ്ച് പതാകയുമേന്തി ഇന്ത്യൻ ദേശീയ ഗാനത്തോടൊപ്പം ഫ്രഞ്ച് ദേശീയ ഗാനമായ മർസ്സയി യേർസും ആലപിച്ചു. നേരത്തെ മയ്യഴി ബസലിക്കയിൽ ഫ്രഞ്ചുകാർ സ്ഥാപിച്ച ഫ്രഞ്ച് ധീര വനിത ഴാന്താർക്കിന്റെ പ്രതിമയിൽ പുഷ്പമാല്യമർപ്പിച്ചിരുന്നു. തുടർന്ന് ഫ്രഞ്ച് പൗരന്മാരുടെസംഘടനാ കാര്യാലയമായ യൂനിയോ മ്ദ് ഫ്രാൻസേസിൽ ഫ്രഞ്ചു പൗരൻമാർ കൂടിച്ചേർന്നു.
ചിത്ര വിവരണം: മറിയന്ന് പ്രതിമക്ക് മുന്നിൽ നടന്ന ആർമ സ്റ്റീസ് ഡേ ആചരണം.