മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ
മാഹി : മാഹി നഗരസഭയുടെ കീഴിലുള്ള മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ. ഇന്നലെ(ചൊവ്വ) രാവിലെ ആണ് ഇങ്ങനെ ഭക്ഷണാവശിഷ്ടടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. സെൻ്റ് തെരേസ ബസിലിക്ക പെരുന്നാളിന് ശേഷം മുൻസിപ്പാലിറ്റി മൈതാനം വൃത്തിയാക്കിയതായിരുന്നു. കൂടാതെ എല്ലാ ദിവസവും ഇവിടെ അടിച്ചു വാരുന്നതുമാണ്. ഇവിടെ വാഹനം പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചവരിൽ ആരോ ആയിരിക്കാം ഇവിടെ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിച്ച് പോയത് എന്ന് കരുതുന്നു. മാലിന്യങ്ങൾ വീട് വീടാന്തരം പോയി ശേഖരിക്കുന്ന സംവിധാനവും മികച്ച ശുചിത്വ പ്രദേശത്തിനുള്ള അവാർഡും ലഭിച്ച പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞതിൽ പൊതുജനങ്ങൾക് കടുത്ത അമർഷം ഉണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം : മാഹി മുൻസിപ്പൽ മൈതാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ