ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നത് സംശയ രോഗത്താലെന്ന് പൊലിസ്; അനാഥനായി നാലു വയസ്സുകാരൻ
കൂത്തുപറമ്പ് :- മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ആസാം സ്വദേശി അറസ്റ്റിൽ. റഫീജുൽ ഇസ്ലാ (29) മാണ് ഭാര്യ സജദ ഖാത്തുവിനെ (23)കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് ചിറ്റാരിപറമ്പിൽ ചെള്ളത്ത് വയലിലെ വാടക വീട്ടിലാണ് സംഭവം. കൊലയ്ക്കു ശേഷം പൊലിസ് സ്റ്റേഷനിൽ ഹാജരായ
റഫീജുവിനെ കണ്ണവം പൊലിസ് കസ്റ്റഡിയിലെടുത്തു
ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സജദ ഖാത്തുവിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം
ആസാമിൽ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കും.
നാലു വയസുള്ള മകനോടൊപ്പം ഒന്നര വർഷമായി ഇവർ വാടക വീട്ടിൽ താമസിച്ചു വരികയാണ്. രാവിലെ വീട്ടിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സമീപവാസികൾ സംഭവം അറിയുന്നത്.
ഇന്നലെ രാത്രിയില്‍ ഇവരുടെ വീട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നതായി അയല്‍വാസികൾ പറഞ്ഞു. ചിറ്റാരിപ്പറമ്പിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് റഫിജൂല്. കഴിഞ്ഞ ഒരാഴ്ച്ചയായി ദമ്പതികൾ തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നതായി അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
നാല് വയസുകാരനായ മകനെ പൊലിസ് സഖി സെന്ററിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. സജേദ ഖാത്തൂന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യയോടുള്ള സംശയ രോഗമാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി നൽകിയ മൊഴി.
ഭാര്യയുമായി താൻ ഏറെക്കാലമായി അകൽച്ചയിൽ ആയിരുന്നു എന്നും ഭാര്യയോടുള്ള സംശയ രോഗമാണ് കൊല നടത്താൻ പ്രേരിപ്പിച്ചത് എന്നുമാണ് പ്രതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നത് .