കർമ്മ കീർത്തി പുരസ്കാരം മനോജ് കോത്താളിന്
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി കഴിഞ്ഞ വർഷം മുതൽ എർപ്പെടുത്തിയ കർമ്മ കീർത്തി പുരസ്കാരത്തിന് ഇത്തവണ മനോജ് കോത്താൾ അർഹനായി
മികച്ച ക്ഷീര കർഷകൻ, തൊഴിൽ സംരംഭകൻ,തൊഴിൽ ദാതാവ്, പരിസ്ഥിതി സംരക്ഷകൻ എന്നിവയൊക്കെയാണ് മനോജിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ശുദ്ധമായപാൽ, പാലുൽപ്പന്നങ്ങൾ കൂടാതെ വിഷരഹിത ഉൽപ്പന്നങ്ങളുടെ പ്രചാരത്തിൻ്റെ ഭാഗമായി പള്ളൂർ ടൗണിൽ ഇത്തരം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്.
നവമ്പർ 15 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് ഇരട്ടപ്പിലാക്കൂൽ AVS ഹാളിൽ ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ മനോജ് കൊത്താളിന് കർമ്മ കീർത്തി പുരസ്കാരം നൽകും