ഇത് നാദവും, പ്രകാശവും ഒന്നിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷം : ചാലക്കര പുരുഷു

ഇത് നാദവും, പ്രകാശവും ഒന്നിക്കുന്ന ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷം : ചാലക്കര പുരുഷു

മാഹി : നാദവും,പ്രകാശവും ഒന്നിക്കുന്ന ദീപാവലി ഭാരതതീയ സംസ്ക്കാരത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ആഘോഷമാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. സ്നേഹത്തിന്റെ വെളിച്ചം പരത്തുമ്പോഴാണ് ആത്മിയ ചൈതന്യം ഉറവ പൊട്ടുന്നതെന്നും, ആനന്ദത്തിന്റെ പുതിയ ലോകം,തുറക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 34-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സി.എച്ച്. ഗംഗാധരൻ ഹാളിലും,ആനവാതുക്കൽ ക്ഷേത്ര സന്നിധിയിലുമായാണ് സംഗീതോത്സവം സംഘടിപ്പിച്ചത്.
 അഡ്വ. ഇ നാരായണൻ നായർ(വടകര) അദ്ധ്യക്ഷത വഹിച്ചു. രേഷ്മ മാഹി, പി.എം.ഷൈജു, ഷീല ടീച്ചർ, സപ്ന വിജീഷ്, പ്രേംകുമാർ ലോകനാർകാവ്,പി.
ആനന്ദൻ ,സുരേഷ്ബാബു മാഹി, രാജേഷ് വടകര സംസാരിച്ചു.
ഇ.ടി.കെ.പ്രഭാകരൻ സ്വാഗതവും, കെ.എം.പ്രദീപൻ നന്ദിയും പറഞ്ഞു.
25 ലേറെ ദീക്ഷിതർ കൃതികൾ ഗുരു ജയൻ മാസ്റ്ററും,കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. ആനവാതുക്കൽ ക്ഷേത്രത്തിൽ സംഗീതാചാര്യൻ യു ജയൻ മാസ്റ്റരുടെ സംഗീത കച്ചേരി അരങ്ങേറി. തുടർന്ന് ദൈവദശകം, പഞ്ചരത്ന കീർത്തനാലാപനം, ഭക്തി ഗാനാമൃതം, സംഗിതാരാധന, വാദ്യവൃന്ദം എന്നിവ അരങ്ങേറി.

ചിത്രവിവരണം:കലൈമാമണിചാലക്കര പുരുഷു ദീക്ഷിതർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യുന്നു.