കവിയും സാംസ്കാരിക പ്രവർത്തകനുമായ രഖുവരൻ പള്ളൂർ പതിനൊന്നാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കവിയും സാംസ്കാരിക പ്രവർത്തകനുമായ രഖുവരൻ പള്ളൂർ പതിനൊന്നാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഡോക്ടർ ശ്രീനി എടക്ലോൺസ് മൽഹാരി ഐ കെയർ കണ്ണാശുപത്രിയുടെയും, മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളൂർ കോയ്യോട്ടു തെരു ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. എം. സി. അഡ്മിനിസ്ട്രേറ്ററും, മാധ്യമ പ്രവർത്തകനുമായ സോമൻ പന്തക്കൽ ക്യാമ്പിനെ കുറിച്ചു വിശദീകരണം നടത്തി.
ഡോ : സ്മിത,കെ ഹരിദാസൻ, വി.ജയബാലു, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഷുഗർ പരിശോധന, ബിപി പരിശോധന, നേത്ര രോഗ നിർണയം എന്നി പരിശോധനകൾ ക്യാമ്പിൽ വെച്ച് നടന്നു. എസ്. കെ സുരേന്ദ്രൻ സ്വാഗതവും, കെ. കെ പ്രവീൺ നന്ദിയും പറഞ്ഞു.