വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയായി എ ബി വി പി മാഹി നഗർ സമിതിക്ക് പുതിയ നേതൃത്വം

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയായി  എ ബി വി പി മാഹി നഗർ സമിതിക്ക് പുതിയ നേതൃത്വം

മാഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 
(എ ബി വി പി) മാഹി നഗർ സമ്മേളനം ഇരട്ടപ്പിലാക്കൂൽ അരവിന്ദോ ഹാളിൽ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ടി. അതുൽദാസ് സമ്മേളനത്തിൽ പങ്കെടുത്തു. 
കണ്ണൂർ ജില്ലാ സെക്രട്ടറി പി.വി.കെ. ഹൃദീക് കൃഷ്ണ, മാഹി നഗർ സെക്രട്ടറി ശ്രീരാഗ് എന്നിവർ സംസാരിച്ചു.

മയ്യഴി മേഖലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകൾ അടിയന്തരമായി നികത്തുക, വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന അമിത മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി 'സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം' എന്ന പ്രവർത്തനം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

2026-27 വർഷത്തേക്കുള്ള പുതിയ മാഹി നഗർ സമിതി ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. കൃഷ്ണപ്രിയ എം.പി. (എം.ജി.ജി.എ.സി. മാഹി) പ്രസിഡന്റായും നവൽ സി.എച്ച്. (എം.ജി.ജി.എ.സി. മാഹി) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്  ശ്രീരാഗ് കെ. ജോയിന്റ് സെക്രട്ടറി നവനീഷ് പി.സ്കൂൾ ഇൻചാർജ്  അൻവിൻ; സോഷ്യൽ മീഡിയ  അനുരഞ്ജ്; ഖേലോ ഭാരത്  ജഗത്.ഗേൾസ് ഇൻചാർജ്  ദിയ സ്റ്റുഡന്റ്സ് ഫോർ സേവ  അർഷയ് ആർ.സ്റ്റുഡന്റ്സ് ഫോർ ഡെവലപ്മെന്റ്  പാർഥിവ്.