ടി ഷാഹുൽ ഹമീദ് അസി. ഡയറക്ടറായി ചുമതലയേറ്റു
കോഴിക്കോട്: തദ്ദേശ സ്വയംഭ രണ വകുപ്പിൽ കോഴിക്കോട് ജോയിൻ്റ് ഡയറക്ടറുടെ ഓഫീസ് ഇൻ്റേണൽ വിജിലൻസ് ഓഫീസറായി കഴിഞ്ഞ 39 മാസത്തെ സേവനമനുഷ്ഠിച്ച ടി. ഷാഹുൽ ഹമീദിന് അസിസ്റ്റൻ്റ് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ തന്നെയാണ് പുതിയ നിയമനം.
വിജിലൻസ് വിഭാഗത്തിൽ ജോലി ചെയ്ത താൽകാലിക 393 അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി തയ്യാറായി വിവിധ അധികാര സ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുണ്ട്. മികച്ച വെസ്റ്റ് മാനേജ്മെൻ്റ് എൻ ഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്ക് ജില്ലാതല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസ് പ്രവർത്തിക്കുന്ന സമയത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് സർക്കാരിൻ്റെ ഗുഡ് സർവീസ് എൻട്രിയും കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ എടക്കാട് സ്വദേശിയാണ്.