എസ്ഡിപിഐയുടെ ആക്രമ രാഷ്ട്രീയത്തെ ചെറുതുതോൽപ്പിക്കും

എസ്ഡിപിഐയുടെ ആക്രമ രാഷ്ട്രീയത്തെ ചെറുതുതോൽപ്പിക്കും

പള്ളൂരിൽ അയ്യപ്പ ഭക്തന്മാരെ അക്രമിച്ച് പരിക്കേൽപ്പിച്ച എസ്ഡിപിഐക്കാരുടെ ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രവർത്തകൾ പ്രതിഷേധ പ്രകടനം നടത്തുന്നു

 മാഹി: വ്യാഴാഴ്ച വൈകുന്നേരം പള്ളൂർ വയൽ നട റോഡിൽ എസ്ഡിപിഐ നേതാക്കൾ സ്വാമിമാരെ ആക്രമിച്ച സംഭവത്തിൽ സംഘപരിവാർ പ്രതിഷേധ പ്രകടനം നടത്തി 

 കുറേ കാലങ്ങളായി സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മാഹിയിൽ അക്രമം അഴിച്ചുവിടാൻ ഉള്ള എസ്ഡിപിഐയുടെ ഗൂഢശ്രമം ആണ് ഇന്നലെ കണ്ടത് 

 കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് തൊഴാൻ പോയിരുന്ന അയ്യപ്പഭക്തരുടെ നേർക്കാണ് എസ്ഡിപിഐ സംഘം അക്രമം അഴിച്ചുവിട്ടത്

 കുറച്ച് ദിവസം മുന്നേ സ്ത്രീപീഡനക്കേസിൽ അകപ്പെട്ട ഒരു എസ്ഡിപിഐക്കാരനെ പള്ളൂർ കോപ്പറേറ്റീവ് കോളേജ് കാന്റീനിൽ നിന്നും നാട്ടുകാരുടെ പ്രതിഷേധം മൂലം പിരിച്ചുവിട്ടിരുന്നു, ഇതിൽ പ്രകോപിതരായ എസ്ഡിപിഐ ക്കാരാണ് ആക്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.

 കാലഹരണപ്പെട്ട അക്രമ രാഷ്ട്രീയം മയ്യഴിയിൽ തിരിച്ചുകൊണ്ടുവരുവാൻ എസ്ഡിപിഐ ശ്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജാഥയ്ക്ക് നേതൃത്വം നൽകിയ സംഘപരിവാർ നേതാക്കൾ പറഞ്ഞു.

 വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി കെ. രാകേഷ് , അഡ്വക്കേറ്റ് ബി. ഗോകുലൻ, അങ്കവളപ്പിൽ ദിനേശൻ, മഗിനേഷ് മഠത്തിൽ, പ്രതീഷ് പരിമഠം, സായന്ത്‌ എന്നിവർ നേതൃത്വം നൽകി.