ചിതയിലണയാത്ത കനൽവെളിച്ചം: കെ. രാമചന്ദ്രൻ അനുസ്മരണം നവംബർ ഏഴിന്
പയ്യന്നൂർ : ഗാന്ധിയനും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യവുമായ കെ. രാമചന്ദ്രനെ ദേശം അനുസ്മരിക്കുന്നു.നവംബർ 7 ശനിയാഴ്ച വൈകിട്ട് അഞ്ചിന് അന്നൂരിലെ കേളപ്പജി സ്മാരക വില്ലേജ് ഹാളിൽ നടക്കും.
സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് എന്ന നിലയിലും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനായിരുന്ന കെ. രാമചന്ദ്രന്റെ ആകസ്മിക വിയോഗം സമൂഹത്തിന് വലിയ നഷ്ടമായിരുന്നുവെന്ന് സംഘാടകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
സി.വി. ബാലകൃഷ്ണൻ, ഇ.പി. രാജഗോപാലൻ, ജി. തേജ് രാജ് മല്ലർ, കെ. ശിവകുമാർ, കെ.വി. രാഘവൻ മാസ്റ്റർ, പി. പത്മനാഭൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.അന്നൂർ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ എ.കെ.പി. നാരായണൻ അധ്യക്ഷത വഹിക്കും.