നഗരാസൂത്രണ ദിനം. വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനാമത്സരം
ടൗൺ പ്ലാനിങ് ഡേ യുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു എൻ്റെ ടൗൺ എൻ്റെ സങ്കൽപ്പത്തിൽ എന്നതാണ് വിഷയം ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് 1500 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. രചനകൾ അയക്കേണ്ട ഇമെയിൽ വിലാസം ടൗൺ പ്ലാനർ കാസറഗോഡ് അറ്റ് ജിമെയിൽ ഡോട്ട് കോം (town plannerkasaragod@gmail.com) രചനകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.