ഡൽഹി സമരത്തിന് ഐക്യദാർഢ്യം; മാഹിയിൽ സംഘാടക സമിതി രൂപീകരിച്ചു

ഡൽഹി സമരത്തിന് ഐക്യദാർഢ്യം; മാഹിയിൽ സംഘാടക സമിതി രൂപീകരിച്ചു

മാഹി: CITUയുടെ നേതൃത്വത്തിൽ 2026 ഡിസംബർ 1, 2 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ‘ഒക്യുപൈ ഡൽഹി’ സമരത്തിന്റെ ഭാഗമായി, CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. മനോഹരൻ നയിക്കുന്ന തെക്കൻ മേഖലാ ജില്ലാ ജാഥയ്ക്ക് നവംബർ 21ന് മാഹിയിൽ സ്വീകരണം നൽകുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

പുത്തലം രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. CITU തലശ്ശേരി ഏരിയ സെക്രട്ടറി എ. രമേശ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.

വി.പി. വിജേഷ്, ഹാരിസ് പരന്തിരാട്ട്, ടി. സുരേന്ദ്രൻ, കെ.പി. നൗഷാദ്, കെ.പി. സുനിൽകുമാർ, എ.കെ. സിദ്ധീഖ് എന്നിവർ സംസാരിച്ചു.

*സംഘാടക സമിതി ഭാരവാഹികൾ*

- *ചെയർമാൻ:* വടക്കൻ ജനാർദ്ദനൻ
- *വൈസ് ചെയർമാൻമാർ:* എസ്.കെ. വിജയൻ, കെ.പി. നൗഷാദ്, വി. ജയബാലു
- *കൺവീനർ:* ഹാരിസ് പരന്തിരാട്ട്
- *ജോയിന്റ് കൺവീനർമാർ:*പി.പി. രഞ്ജിത്ത്, കെ.പി. സുനിൽകുമാർ, ടി. സുരേന്ദ്രൻ