പയ്യന്നൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
നാടിൻ്റെ സാംസ്കാരിക വളർച്ച കലോത്സവങ്ങളിലൂടെ -വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ
പയ്യന്നൂര്‍: നാടിൻ്റെ സാംസ്കാരികമായ വളർച്ചക്ക് സ്കൂൾ കലോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വി.കുഞ്ഞികൃഷ്ണൻ എം എൽ എ
65-ാമത് പയ്യന്നൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം പയ്യന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ അഡ്വ. സരിൻ ശശി അധ്യക്ഷത വഹിച്ചു.ചലച്ചിത്ര നടി അഖില ഭാർഗവൻ മുഖ്യാതിഥിയായിരുന്നു. പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പി.ശ്യാമള ബ്രോഷർ പ്രകാശനം ചെയ്തു. ലൈസമ്മ പനക്കൽ, കെ ലളിത, പി അനസൂയ, കെ പ്രീത, ഒ കെ ശശിധരൻ, പി രമേശൻ, എ കെ ശ്രീജ, കെ വി മോഹനൻ, ഡി ഷൈനി , എ കെ വിനോദ് കുമാർ, ഇ ആർ ഉദയകുമാരി , ജയന്തി സുധാകരൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം എ അബ്ദുൾ ബഷീർ, പി വിജിത്ത്, പി സന്തോഷ്, കെ ജയരാജ്, കെ ടി സഹദുള്ള, കെ വി ബാബു,
പനക്കീൽ ബാലകൃഷ്ണൻ, പി ജയൻ, വി പി സുബാഷ് ,ഇക്ബാൽ പോപ്പുലർ , ബി സജിത് ലാൽ, കെ ഹരിഹർ കുമാർ , ജോസ് മുള്ളൻമട, ജോസ് മാത്യു, ഒ ടി സുജേഷ് , ഡെന്നി കാവാലം, പി വി സുരേന്ദ്രൻ, എസ് പി സജിൻ ,എം പി മുസ്തഫ, ടി വി സ്മിത, റിൻ്റോ ജോസ് എന്നിവർ സംസാരിച്ചു.