*റീന വിശ്വനാഥ് അന്തരിച്ചു*
മാഹി: ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ശ്രീ വൽസത്തിൽ കെ.എം. വിശ്വനാഥന്റെ (റിട്ട. ആർ.എ. ഓഫീസ്) ഭാര്യ റീന വിശ്വനാഥ് (54) അന്തരിച്ചു.
പേരാമ്പ്ര വാല്യക്കോട് പരേതരായ ശങ്കരൻ നായരുടെയും ജാനകിയമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: പരേതയായ ദേവി, സത്യനാഥൻ, ഗാന്ധിമതി, സുരേഷ് ബാബു, പ്രദീപ്കുമാർ, ശ്രീജ, വിനോദൻ.
മൃതസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാഹിയിലെ വീട്ടിൽ നിന്ന് മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം നടക്കും.