*വിളംബര ജാഥ നടത്തി*
ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ തുടക്കം കുറിച്ചുള്ള വിളംബര ഘോഷയാത്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജേഷ് .കെ.പി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ വരക്കൂൽ പുരുഷു, PTA പ്രസിഡന്റ് ശ്രീ. വൈ. ചിത്രൻ, പ്രധാനധ്യാപകൻ ദീപക് തയ്യിൽ, കെ.പി. രഞ്ജിത്ത് (HM forum sectry) എന്നിവർ നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, യൂണിറ്റും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി, വിവിധ തരം കലാപരിപാടികളും അരങ്ങേറി.