വൈദ്യുതി ഓഫീസ് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണം – എം.എൽ.എ
പള്ളൂർ പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വൈദ്യുതി വകുപ്പ് ഓഫീസും ബിൽ അടയ്ക്കാനുള്ള സംവിധാനവും സബ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം പന്തക്കൽ, ചാലക്കര, ഈസ്റ്റ് പള്ളൂർ മേഖലയിലെ ജനങ്ങൾക്ക് വലിയ യാത്രാക്ലേശവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കും.
ജനങ്ങളുടെ സൗകര്യം പരിഗണിച്ച് നിലവിലുള്ള ഓഫീസിൽ തന്നെ ബിൽ അടയ്ക്കാനുള്ള സംവിധാനം തുടരണമെന്ന് വൈദ്യുതി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെടുന്നു.