ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.പി. രാമലിഗം ഇന്ന് മാഹിയിൽ

മാഹി : ജനാധിപത്യം സംരക്ഷിക്കുക
ആൾക്കൂട്ട അരാജകത്വം അവസാനിപ്പിക്കുക
എന്ന മുദ്രാവാക്യം ഉയർത്തി 
ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
2026 നവംബർ 4-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി ടാഗോർ പാർക്കിന് മുന്നിൽനിന്ന് ആരംഭിക്കുന്ന ബഹുജന റാലി മാഹി മുൻസിപ്പൽ മൈതാനിയിൽ  സമാപിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.പി. രാമ ലിഗം ഉദ്ഘാടനം ചെയ്യും. മുൻനിയമസഭ സ്പീക്കർ ഏമ്പലം ആർ ശെൽവം പ്രസംഗിക്കും മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും 

ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ആൾക്കൂട്ട അരാജകത്വത്തിനുമെതിരായ പോരാട്ടത്തിന് കരുത്തുപകരുന്ന ഈ പരിപാടിയിലേക്ക് മുഴുവൻ പാർട്ടി പ്രവർത്തകരെയും ജനാധിപത്യ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായ് മണ്ഡലം പ്രസിഡണ്ട് അഭ്യർത്ഥിച്ചു