മാഹി സ്വദേശി മെൻ്റലിസ്‌റ്റ് ഷിനോജ് മനോളിക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം നേടി.
മാഹി സ്വദേശി മെൻ്റലിസ്‌റ്റ് ഷിനോജ് മനോളിക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം നേടി.
നവംബർ 6 ന് വൈകുന്നേരം 4 മണിക്ക് മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടക്കുന്ന പൗരസ്വീകരണവും അനുമോദന ചടങ്ങും അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തും.
മനശാസ്ത്രവും നിരീക്ഷണപാടവവും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട പ്രകടനത്തിലൂടെയാണ് മാഹി സ്വദേശിയായ പ്രമുഖ മെൻ്റലിസ്‌റ്റ് ഷിനോജ് മനോളിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഒരേസമയം പൂർണ്ണമായും കണ്ണുകെട്ടിയ 76 പേരെ അണിനിരത്തി വെറും 14 സെക്കന്റ് കൊണ്ട് വിജയകരമായി പൂർത്തിയാക്കിയ മാസ്സ് ഇലക്ട്രോകൈനിസിസ് പ്രകടനത്തിനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചത്.
മെന്റലിസം എന്ന കലാരൂപത്തെ സാധാരണക്കാരിലേക്ക് ലളിതമായും ശാസ്ത്രീയമായും എത്തിക്കുന്നതിൽ ശ്രദ്ധേയനായ ഷിനോജ് മനോളി, 'ഫ്രാഗമെൻ്റ്സ് ഓഫ് ഫേറ്റ് ഉൾപ്പെടെയുള്ള ഒറിജിനൽ സ്‌റ്റേജ് ഷോകളിലൂടെയും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ അബ്ദുൾ ഗഫൂർ.എം, മുഹമ്മദ് ഷിനോജ്, ഹസീബ്.എം, പി.പ്രമോദ് സംബന്ധിച്ചു.