ബിജെപി മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി

ബിജെപി മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി

ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാഹന പ്രചരണ ജാഥയ്ക്ക് പള്ളൂരിൽ നടന്ന സ്വീകരണ യോഗത്തിൽ സംസ്ഥാന സമിയംഗം അങ്കവളപ്പിൽ ദിനേശൻ സംസാരിക്കുന്നു

മാഹി: രാജ്യത്ത് കലാപവും അസ്ഥിര തയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോൺഗ്രസ്സ് - സിപിഎം കൂട്ടുകെട്ടിൻ്റ ഇരട്ടത്താപ്പും കാപട്യവും വിശദീകരിക്കുന്നതിന് വേണ്ടി ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വാഹന പ്രചരണ ജാഥ നടത്തി. മൂലക്കടവിൽ വെച്ച് മുൻ മണ്ഡലം സിക്രട്ടറി കെ.പി മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർനയിച്ച ജാഥയ്ക്ക് മാഹിമേഖലാകെ ഉഷ്മളമായ സ്വീകരണങ്ങളാണ് ലഭിച്ചത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ, കെ. എം. ത്രിജേഷ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അഡ്വ. എൻ കെ . ഇന്ദ്രപ്രസാദ്, വി കെ രാംദാസ് , ടി. എ ലതീബ്, ഒബിസി മോർച്ച സംസ്ഥാന സമിതിയംഗം ജയസൂര്യ ബാബു.കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് കാവിൽ രാജൻ , മണ്ഡലം ജനറൽ സിക്രട്ടറി രാമചന്ദ്രൻ കേളോത്ത് എന്നിവർ പ്രസംഗിച്ചു. സുധീർ കരുണൻ,പുനത്തിൽ ദാമോദരൻ കെ ചന്ദ്രൻ , മിധുൻപന്തക്കൽ നേതൃത്വം നൽകി