പുതുച്ചേരി വിമോചന ദിനം: മെഹ്ബൂബ് പടിക്കലിനെ ആദരിച്ചു

പുതുച്ചേരി വിമോചന ദിനം: മെഹ്ബൂബ് പടിക്കലിനെ ആദരിച്ചു

വന്യജീവി സംരക്ഷകനും പാമ്പ് പിടുത്തക്കാരനുമായ മാഹി സ്വദേശി മെഹ്ബൂബ് പടിക്കലിനെ പുതുച്ചേരി വിമോചന ദിനാഘോഷ വേദിയിൽ വെച്ച് മന്ത്രി പി.രാജവേലു പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെയും മറ്റ് വന്യജീവികളെയും സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ടയക്കുന്നതിൽ 15 വർഷത്തോളമായി  സജീവമായി രംഗത്തുള്ള ഇദ്ദേഹം മാഹിയിലും പരിസരത്തുമായി മൂർഖൻ അണലി, പെരുമ്പാമ്പ് തുടങ്ങി 450 ഓളം പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും പിടികൂടി കാട്ടിൽ സുരക്ഷിതമായി തുറന്ന് വിട്ടിട്ടുണ്ട്.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വന്യമൃഗ സംരക്ഷണ സംഘടനയായ പ്രസാദ് അസ്സോസിയേഷനിലെ അംഗമാണ് മെഹ്ബൂബ്.