പ്രമോഷൻ നടപടികൾ വേഗത്തിലാക്കണം : ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ
മാഹി : പ്രമോഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.വാർഷിക സമ്മേളനവും വിരമിച്ച അധ്യാപകരെ ആദരിക്കൽ ചടങ്ങും ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കെ.രാധാകൃഷ്ണൻ മാസ്റ്റർ നഗറിൽ പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി പി ഷൈജിത്ത് അധ്യക്ഷനായി.
വിവിധ തസ്തികകളിൽ ടെറ്റ് യോഗ്യതയുടെ പേരിൽ ഒരു വർഷക്കാലമായി നിർത്തിവച്ചിരിക്കുന്ന അധ്യാപകരുടെ പ്രമോഷൻ ഉടൻ നൽകണമെന്ന് ഗവഃ ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാഹിയിൽ ഭൂരിപക്ഷം അധ്യാപകരും ടെറ്റ് യോഗ്യത നേടിയിട്ടും പ്രമോഷൻ നൽകാത്ത വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി തികഞ്ഞ അനീതിയാണെന്നും ജി.ടി.ഒ പ്രമേയത്തിലൂടെ ഉന്നയിച്ചു.വിരമിച്ച അധ്യാപകരായ പി.സീതാലക്ഷ്മി, എം.കെ. പ്രിത എന്നിവരെ ആദരിച്ചു. ആൻ്റണി മാത്യൂ, പി. ആനന്ദ്, കെ. ഹരീന്ദ്രൻ , ജയിംസ്.സി. ജോസഫ് , കെ. പ്രശോഭ് , പി .കെ. രാജേന്ദ്രകുമാർ, എം.കെ.പ്രീത, വി എം , സജില തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
വി കെ. ഷമീന (പ്രസിഡൻ്റ്) , അനിത. കെ പി, ഉമ വി. കെ (വൈ. പ്രസിഡൻ്റുമാർ ) സജില.വി.എം ( ജന: സെക്രട്ടറി ) സജിന.വി. കെ , അനുഷ. കെ (ജോയിൻ്റ് സെക്രട്ടറിമാർ) സ്വപ്ന.കെ.എം ( ട്രഷറർ ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു.