അധ്യാപക സംഘടനയുടെ അമരത്ത് വളയിട്ട കൈകൾ

അധ്യാപക സംഘടനയുടെ അമരത്ത് വളയിട്ട കൈകൾ

മാഹി : മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടായ്മയായ ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അമരത്തേക്ക് വളയിട്ട കൈകൾ. കഴിഞ്ഞദിവസം നടന്ന ജനറൽബോഡിയോഗത്തിലാണ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് അധ്യാപികമാരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി

വി കെ. ഷമീന (പ്രസിഡൻ്റ്) , അനിത. കെ പി, ഉമ വി. കെ (വൈ. പ്രസിഡൻ്റുമാർ ) സജില.വി.എം ( ജന: സെക്രട്ടറി ) സജിന.വി. കെ , അനുഷ. കെ (ജോയിൻ്റ് സെക്രട്ടറിമാർ) സ്വപ്‌ന.കെ.എം ( ട്രഷറർ ) എന്നിവരെയാണ് ഐകകണ്ഠേന തിരഞ്ഞെടുത്തത്.