പുതുച്ചേരി വിമോചനദിനം: മാഹിയിൽ മന്ത്രി രാജവേലു പതാക ഉയർത്തി
പുതുച്ചേരി വിമോചനദിനാഘോഷത്തിന്റെ ഭാഗമായി മാഹി മൈതാനിയിൽ നടത്ത പരിപാടിയിൽ ആദി ദ്രാവിഡ ക്ഷേമ മന്ത്രി പി.രാജവേലു പതാക ഉയർത്തി സേനാംഗങ്ങളുടെ അഭിവാദ്യം സീകരിച്ചു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത്കുമാർ, അഡ്വ.ടി.അശോക് കുമാർ എം.എൽ.എ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ.എ വി.രാമചന്ദ്രൻ എന്നിവർ സം ബന്ധിച്ചു. പോലീസ്, എൻ.സി.സി, സ്കൂർ വിദ്യാർത്ഥികൾ എന്നിവരുടെ പരേഡും വിവിധ വിദ്യാലയ ങ്ങളിലെ വിദ്യാർഥികൾ അവ തരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.