ക്ഷേത്രങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങൾ കൂടിയാവണം: എം.മുകുന്ദൻ
മാഹി:ആരാധനയ്ക്കും, പ്രാർത്ഥനകൾക്കുമപ്പുറം ,ക്ഷേത്രങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങൾ കൂടിയാവണമെന്നും,
മനുഷ്യമനസ്സുകളെ വിമലീകരിക്കാൻ ദേവാലയങ്ങൾക്ക് സാധിതമാകുമ്പോഴാണ് സാംസ്ക്കാരിക സമ്പന്നമായ ഒരു സമൂഹം വളർന്ന് വരുന്നതെന്നും പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു.
വർത്തമാന കാലത്ത് പല നിരീശ്വരവാദികൾ പോലും ദൈവ വിശ്വാസിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനാവുന്നതെന്ന് മുകുന്ദൻ പറഞ്ഞു.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡണ്ടും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുമ്മായ മുകുന്ദന്റെ ഛായാപടം മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു നോവലിസ്റ്റ്.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പി.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പി മോഹനൻ (സിഎ) മുഖ്യ ഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി ഹരീഷ്മുകുന്ദൻ മറു ഭാഷണം നടത്തി. അഡ്വ.പി.പി.രാധാകൃഷ്ണൻ സംസാരിച്ചു.കെ.എം. രവീന്ദ്രൻ സ്വാഗതവും, ഇ.ടി.കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: എം.മുകുന്ദൻ കുമ്മായ മുകുന്ദന്റെ ഛായാപടം അനാച്ഛാദനം ചെയ്തപ്പോൾ