*എസ് ഐ പി പി മധുവിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ സർക്കാർ റദ്ദ് ചെയ്തു.*
കാസർഗോഡ് : നീലേശ്വരം ചിറപ്പുറം സ്വദേശിനി ശ്രീമതി. ബിന്ദു. വി യെ അവരുടെ വീട്ടിൽ അനധികൃതമായി കയറി ശാരീരികമായി അപമാനിക്കാൻ ശ്രമിച്ച കേസിൽ ശ്രീ. മധു. പി. പി ക്കെതിരെ ശ്രീമതി. ബിന്ദു. കേരള ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി. ശ്രീ. രമേശ് ചെന്നിത്തല അവർകൾക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ASP നടത്തിയ അന്വേഷണത്തിൽ ശ്രീ. മധു. പി. പി പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ശ്രീ. മധുവിനു നാളെ നവംബർ. 1.കേരളപിറവി ദിനത്തിൽ ലഭിക്കേണ്ടിയിരുന്ന 2006 വർഷത്തെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ സർക്കാർ റദദ് ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു. ശ്രീ. മധു. പി. പി ക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണം മറച്ചു വച്ചായിരുന്നു അദ്ദേഹം അവാർഡിന് അപേക്ഷച്ചിരുന്നത്.