ഗാന്ധിജിയുടെ മയ്യഴി സന്ദർശനം ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിന് പ്രചോദനമായി: ചാലക്കര പുരുഷു
മാഹി: 1934 ലെ ഗാന്ധിജിയുടെ മയ്യഴി സന്ദർശനമാണ് മഹാജനസഭയുടെ രൂപീകരണത്തിനും,ഫ്രഞ്ച് വിരുദ്ധപോരാട്ടത്തിനും പ്രചോദനവും, ഊർജവുമായതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. സി.കെ. രേവതിയമ്മയും, മിസിസ്സ് എം.കെ.മേനോനും ഗാന്ധിജിക്ക് തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഊരിക്കൊടുത്തത് അന്ന് വലിയ സംഭവമായിരുന്നു. ഗാന്ധിജി ബിർലാമന്ദിറിൽ കൊല്ലപ്പെട്ടപ്പോൾ , ദൃക്സാക്ഷിയായിരുന്ന സൈനികൻ മാഹി ചെമ്പ്ര സ്വദേശിയായ പി.പി. നമ്പ്യാർ, ഗാന്ധിജിയുടെ ഹൃദയ രക്തം കുതിർന്ന പുൽക്കൊടിയും, മണ്ണും ഇക്കാലമത്രയും നിധിപോലെ സൂക്ഷിച്ചു വെച്ചത്, യുഗപുരുഷനോടുള്ള ഉൽക്കടമായ ആരാധന കൊണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളൂർ അർച്ചന കലാസമിതിയും, മൈ ഭാരത് മാഹിയും സംയുക്തമായി ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ഗാന്ധി സ്മരണയിൽ സംഘടിപ്പിച്ച
സെമിനാർ ഉദ്ഘാടനം ചെയ്ത്സംസാരിക്കുയായിരുന്നു അദ്ദേഹം.
പ്രധാന അദ്ധ്യാപകൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ്കെ.കെ.സനിൽകുമാർ ,എൻ.മോഹനൻ ,സ്നിഗ്ധസംസാരിച്ചു.ഗാന്ധി ക്വിസ്സ് മത്സരവുമുണ്ടായി.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.