റാങ്ക് ജേതാവ് അഭിജിത്തിനെ അനുമോദിച്ചു

റാങ്ക് ജേതാവ് അഭിജിത്തിനെ അനുമോദിച്ചു

അഖിലേന്ത്യാതലത്തിൽ നടന്ന ഐ. ടി. ഐ പരീക്ഷയിൽ കേരള സംസ്‌ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാഹി ചാലക്കര സ്വദേശി കെ.അഭിജിത്തിനെ പള്ളൂർ പ്രിയദർശി യുവകേന്ദ്ര പ്രവർത്തകർ അനുമോദിച്ചു
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ
അഭിജിത്തിന്റെ വസതിയിലെത്തി പ്രിയദർശിനി  ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഉപഹാരം നൽകി പൊന്നാടയണിയിച്ച് ആദരിച്ചു.
വെൽഡർ (സ്‌ട്രക്ചറൽ) ട്രേഡിലാണ് അഭിജിത്ത് ഈ നേട്ടം കരസ്ഥമാക്കിയത്. 
ചാലക്കരയിലെ കല്ലാണ്ടി മനോജ് ഷീന ദമ്പതികളുടെ മകനാണ്