ന്യൂ മാഹിയിൽ പുതിയ വികസന കുതിപ്പ്: മമ്മി മുക്ക് - പെരിങ്ങാടി റോഡ് ടൂറിസം കേന്ദ്രമാക്കാൻ മന്ത്രിമാർക്ക് നിവേദനം നൽകി ഗ്രാമപഞ്ചായത്ത് മെമ്പർ അസ്‌ലം ടി എച്.

ന്യൂ മാഹിയിൽ പുതിയ വികസന കുതിപ്പ്: മമ്മി മുക്ക് - പെരിങ്ങാടി റോഡ് ടൂറിസം കേന്ദ്രമാക്കാൻ മന്ത്രിമാർക്ക് നിവേദനം നൽകി ഗ്രാമപഞ്ചായത്ത് മെമ്പർ അസ്‌ലം ടി എച്.

തിരുവനന്തപുരം: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ മമ്മി മുക്ക് മുതൽ പെരിങ്ങാടി റെയിൽവേ പാലം വരെയുള്ള പ്രദേശം ആധുനികസൗകര്യങ്ങളോടെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ അസ്‌ലം ടി എച് സംസ്ഥാന പൊതുമരാമത്ത് (PWD) വകുപ്പ് മന്ത്രി പി.കെ. ബഷീറിനും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിശ്വനാഥിനും തിരുവനന്തപുരത്തെത്തി നിവേദനം നൽകി.


ഏറെ വിനോദസഞ്ചാര സാധ്യതകളുള്ള ഈ മേഖല നിലവിൽ റെയിൽവേ പാലത്തിന് സമീപം അവസാനിക്കുന്നതിനാൽ മറ്റ് അധിക വാഹനഗതാഗതം ഇല്ലാത്ത ശാന്തമായ അന്തരീക്ഷമുള്ള ഒന്നാണ്. സമീപത്തായി പഞ്ചായത്തിന്റെ മിനി സ്റ്റേഡിയവും സ്ഥിതിചെയ്യുന്നുണ്ട്. പ്രസ്തുത റോഡിന്റെ ഇരുവശങ്ങളിലുമായി ഇന്റർലോക്ക് പാകുക, ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിക്കുക, ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, പബ്ലിക് ടോയ്‌ലറ്റ്, കോഫി ഷോപ്പുകൾ എന്നിവ സജ്ജീകരിക്കുക തുടങ്ങി ഏകദേശം 3 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് നിവേദനത്തിലൂടെ സമർപ്പിച്ചിരിക്കുന്നത്.


ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒഴിവുസമയങ്ങൾ ചിലവഴിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അസ്‌ലം ടി എച് ചൂണ്ടിക്കാണിച്ചു. വിഷയം വിശദമായി അന്വേഷിച്ച് പദ്ധതിക്കായി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ നേരിട്ട് ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.