സ്വർണ്ണ മെഡൽ നേടി ഇഷാൻ ദേവ്
കോഴിക്കോട് വെച്ച് നടന്ന 68 മത് സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ബാഡ്മിന്റൺ വിഭാഗത്തിൽ എറണാകുളം ജില്ലാ ടീമിനുവേണ്ടി സ്വർണ്ണ മെഡൽ നേടി ഇഷാൻ ദേവ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഇഷാൻ ദേവ് Nurture ബാഡ്മിന്റൺ അക്കാദമിയിൽ മുൻ ഇന്ത്യൻ പ്ലെയർ അപർണ ബാലന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
പയ്യന്നൂർ തായിനേരിയിലെ ധനേഷിന്റെയും ശയനയുടെയും മകനാണ്. ഇവാൻഷി സഹോദരിയാണ്