ഹെഡ്മിസ്ട്രസ് സീതാലക്ഷ്മി ടീച്ചർക്ക് യാത്രയയപ്പ് നൽകി
പള്ളൂർ: കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂളിൽ നിന്നും ഒക്ടോബർ 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സീതാലക്ഷ്മി ടീച്ചർക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ എസ് എം സി ചെയർപേഴ്സൺ ജോഷ്ന കെ സി അധ്യക്ഷത വഹിച്ചു. അധ്യക്ഷ ഷാളണിയിച്ചും ഉപഹാരം നൽകിയും സീതാലക്ഷ്മി ടീച്ചറെ ആദരിച്ചു. സീനിയര്‍ അധ്യാപിക ഷെമീദ വി പി, റിട്ടയേർഡ് അധ്യാപകൻ പി കെ സതീഷ് കുമാർ, സുലൈമാൻ കെ പി വി, മുനവർ എം പി, സജിത വൈ എം, ബിജുഷ എ കെ, സുലൈഖ കെ പി എന്നിവർ ആശംസകളറിയിച്ചു. എസ് എം സി വൈസ് ചെയർപേഴ്സൺ ഷോഗിത വിനീത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോഷ്ന കെ സി നന്ദി പറഞ്ഞു.