മാഹിയിൽ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന് തുടക്കം

മാഹിയിൽ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന് തുടക്കം

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മാഹി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന് ഇന്ന് മാഹിയിൽ തുടക്കമാകും. കാമ്പയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ നിന്നും മാഹി ഗവ.ജനറൽ ആശുപത്രിയിലേക്ക് ബോധവൽക്കരണ വാക്കത്തോൺ നടത്തും. മദർ തെരേസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും വാക്കത്തോണിന് നേതൃത്വം നൽകും. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിലൂടെ മാഹിയിലെ എല്ലാ പ്രദേശങ്ങളെയും പുകയില വിമുക്തമാക്കുകയാണ് ലക്ഷ്യം. വിദ്യാലയങ്ങളിൽ ടുഫീ (ToFEI) മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കൽ, പുകയില വിരുദ്ധ പരിശോധനകൾ ശക്തമാക്കൽ, കൂട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പുകയില ഉപേക്ഷിക്കാൻ യുവാക്കളെ പ്രാപ്തരാക്കൽ എന്നിവ ഉറപ്പാക്കും. ഈ സംരംഭത്തോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.