പെട്രോൾ പമ്പുകൾക്ക് ഇനിയും അനുമതി നൽകരുത്: ശാസ്ത്രീയ പരിശോധനവേണം: ജനശബ്ദം

 മാഹി : പരിസരവാസികളിൽ നിന്നും വ്യാപകമായ പരാതികൾഉയർന്നിരിക്കെ, പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും, നിലവിലുള്ള പമ്പുകളിൽ ശാസ്ത്രീയ പരിശോധന നടത്തി ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ,ജനറൽ ആശുപത്രിയിലെ രോഗികളുടെയും പൊതുജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ആശുപത്രി വെൽഫെയർ കമ്മിറ്റി പുനർനിയമിക്കണമെന്നും, രോഗികളോടും അവരുടെ കൂട്ടിരിപ്പുകാരോടും എല്ലാ ജീവനക്കാരും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും. ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി ദിവസേന ആശ്രയിക്കുന്ന മാഹി മുനിസിപ്പാലിറ്റിയിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തണം. സർക്കാർ ഓഫീസുകളിൽ അപേക്ഷകൾക്ക് അപേക്ഷാ നമ്പറും തീയതിയും . ഉൾപ്പെടുത്തിയ കൈപ്പറ്റ് രസീത് നൽകണം. ഇതിലൂടെ അപേക്ഷകർക്ക് തുടർനടപടികൾ പരിശോധിക്കാൻ സാധിക്കും. ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്തെരുവ് പട്ടികളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പും ഉൾപ്പെടുന്ന എ ബി സി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും വേണം. സിവിൽ സ്റ്റേഷൻ ഉൾപ്പടെയുള്ള സർക്കാർ ഓഫിസുകളിൽ ചില ജീവനക്കാർ . സ്ഥിരമായി യഥാസമയത്ത് എത്തുന്നില്ല. വൈകീട്ട് നേരത്തെ പോകുന്നതും പതിവാണ്. ഇവിടങ്ങളിൽ പഞ്ചിങ്ങ് സംവിധാനം ഏൽപ്പെടുത്തണം. മാഹി ജനറൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുണ്ടെങ്കിലും, രോഗികൾക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയും മറ്റും ലഭ്യമാകണമെങ്കിൽ, അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ പോകേണ്ടി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ വർഷം അർഹരായ അപേക്ഷകർക്ക് ഭൂമിയുടെ പട്ടയം ലഭ്യമാക്കുമെന്ന ഉറപ്പോടെ രണ്ട് പ്രധാന പട്ടയമേളകൾ നടത്തിയെങ്കിലും . ഈ മേളകളിലൂടെ അപേക്ഷിച്ച നിരവധി പേർക്ക് ഇപ്പോഴും അപേക്ഷയുടെ പുരോഗതിയെക്കുറിച്ച് വ്യക്തമായ വിവരം പോലും ലഭിക്കുന്നില്ല. ഭൂനികുതി രേഖകളിലെ പ്രശ്നങ്ങൾ: സബ് ഡിവിഷൻ വിവരങ്ങളോ മറ്റ് സാങ്കേതിക രേഖകളോ പൂർണമല്ലെന്ന കാരണത്താൽ ചില ഭൂവുടമകൾക്ക് ഭൂനികുതി അടയ്ക്കുന്നതിനും തുടർ ഇടപാടുകൾ നടത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഉപയോഗശൂന്യമായ നൂറുകണക്കിന് ലോഹ വൈദ്യുതിത്തൂണുകൾ വഴികളിൽ വാഹന - കാൽനടയാത്രികർക്ക് ശല്യമായികിടക്കുകയാണ്. ടി.എം.സുധാകരൻ, ഇ.കെ. റഫീഖ്, സോമൻ മാഹി, പി.കെ.ശ്രീധരൻ മാസ്റ്റർ,ഷൈനി ചിത്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.