അശാസ്ത്രിയമായ മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതണം: കെ.എസ്.എസ്.പി.എ
അശാസ്ത്രീയമായ രീതിയിലുളള മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി, പെൻഷൻകാർക്ക് ഉപകാരപ്രദമാകും വിധം നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.എ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ ന്യൂമാഹി മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി.ബാലകൃഷ്ണൻ മുഖ്യഭാഷണം നടത്തി. കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡണ്ട് വി.കെ.അനീഷ് ബാബു, കെ.എസ്.എസ്.പി.എ. തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ.സുരേന്ദ്രൻ, ജില്ല വനിത ഫോറം സെക്രട്ടറി അജിത കുമാരി കോളി, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ കരിമ്പിൽ, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മെമ്പർ എ.സി.രേഷ്മ, എ.പി.ഗീതാഭായ്, സി.ടി.പവിത്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.കെ.രാജേന്ദ്രൻ,(പ്രസിഡണ്ട്) വി.വി.പുരുഷോത്തമൻ (സെക്രട്ടറി) യു.പി.ജയരാജൻ ( ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.