അവധി ദിവസം ക്ലാസ്സ് പാടില്ല പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ്
അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്നതും വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിളിക്കുന്നതും കർശനമായി വിലക്കി സ്കൂൾ മേധാവികൾക്ക് സർക്കുലർ നൽകി.
അവധി ദിവസങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഒരു തരത്തിലുള്ള ക്ലാസുകളും നടത്താൻ പാടില്ല.
അവധി ദിവസങ്ങളിൽ വിദ്യാർത്ഥികളെ യൂണിഫോമിലോ കളർ ഡ്രസ്സിലോ സ്കൂളിലേക്ക് വരാൻ നിർബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യരുത്.
നിർദ്ദേശങ്ങൾ ലംഘിക്കുന്ന പക്ഷം സ്കൂൾ മേധാവികൾക്കും മാനേജ്മെന്റിനുമെതിരെ കർശന നടപടി ഉണ്ടായിരിക്കും.
എല്ലാ സ്കൂൾ മേധാവികളും ഇത് കർശനമായി പാലിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഡയരക്ടർ ഡി. മോഹൻ കുമാർ അറിയിച്ചു.