*റോഡുകളുടെ ശോചനിയാവസ്ഥ: പ്രത്യക്ഷ സമരവുമായി റസിഡൻസ് അസോസിയേഷനുകൾ*

*റോഡുകളുടെ ശോചനിയാവസ്ഥ: പ്രത്യക്ഷ സമരവുമായി റസിഡൻസ് അസോസിയേഷനുകൾ*

ചാലക്കരയിലെ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിക്ഷേധവുമായി പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് ചാലക്കരയിലെ റസിഡൻസ് അസോസിയേഷനുകൾ പഴയ റേഷൻ കടയുടെ സമീപത്ത് നിന്നാരംഭിച്ച് ശ്രീനാരയണമഠം, സെൻ്റ് തെരേസ സ്കൂൾ, ഗ്യാസ് ഗോഡോൺ വഴി പോളിടെക്‌നികിന് സമീപം അവസാനിക്കുന്ന ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായിരിക്കയാണ്.

പല റോഡുകളിലൂടെയും കാൽനടയാത്രപോലും ദുഷ്ക്കരമായിരിക്കയാണ്.

ചാലക്കര സമന്വയ റസിഡൻ്റസ് അസോസിയേഷൻ്റെയും

ചാലക്കര റസിഡൻ്റസ് വെൽഫേയർ അസോസിയേഷന്റെയും പരിധിയിലുള്ള സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ എത്രയും പെട്ടെന്ന് ടാറ് ചെയ്ത് സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകി. 15 ദിവത്തിനകം പ്രശ്നത്തിന് പരിഹരം കണ്ടില്ലെങ്കിൽ മാഹി ഗവ. ഹൗസിനു മുന്നിൽ നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാഹി എം.എൽ.എ,

റീജ്യണൽ അഡ്‌മിനിസ്‌റ്റേറ്റർ, മുൻസിപ്പാൽ കമ്മീഷ്ണർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് ഇൻഞ്ചിനിയർ എന്നിവർക്കാണ് നിവേദനങ്ങൾ നൽകിയത്. സത്യൻ കേളോത്ത്, വത്സകുമാർ മാസ്റ്റർ, ശ്യാം സുന്ദർ, സുനിൽ കേളോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ട് റെസിഡൻ്റസ് അസോസിയേഷൻൻ്റെയും ഭാരവാഹികളും, മെമ്പർമാരും അടങ്ങുന 30 ഓളം പേർ നിവേദക സംഘത്തിലുണ്ടായിരുന്നു.