കണ്ണൂർ റെയിഞ്ച് ഡിഐജി ഓഫീസിലെ സബ്ഇൻസ്പെക്ടർ മധു പി പി ക്കെതിരെ ശിക്ഷ നടപടിക്ക് ശുപാർശ.

കണ്ണൂർ റെയിഞ്ച് ഡിഐജി ഓഫീസിലെ സബ്ഇൻസ്പെക്ടർ മധു പി പി ക്കെതിരെ ശിക്ഷ നടപടിക്ക് ശുപാർശ.

കഴിഞ്ഞ ഒരു വർഷമായി കാസർഗോഡ് എസ്.എം.എസ് ഡിവൈഎസ്പിക്കും , ജില്ലാ കലക്ടർക്കും മുമ്പാകെ കാസർഗോഡ് ജില്ലയിലെ,നീലേശ്വരം, ചിറപ്പുറം,പാലക്കാട്ടെ പി.പി .രാജൻ്റെ ഭാര്യ വി. ബിന്ദു കൊടുത്ത പരാതിയിൽ തുടർനടപടികൾ ഇല്ലാത്തതിനാൽ 15/6/ 2026ന് ബഹു.കേരള ആഭ്യന്തരവകുപ്പ് മന്ത്രി. ശ്രീ.രമേശ് ചെന്നിത്തലക്ക് നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ ബിന്ദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപടിക്ക് ശുപാർശ. 

കണ്ണൂർ DIG ഓഫീസിലെ സബ് ഇൻസ്പെക്ടർ പി പി .മധു തന്നെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചു എന്നും തുടർന്ന് ചിറപ്പുറം ടൌൺ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളും മറ്റു ചില വ്യക്തികളും ചേർന്ന് ഈ സംഭവം പത്രമാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു തന്റെ കുടുംബത്തിന് മാനഹാനി വരുത്തി എന്ന് കാണിച്ച് ശ്രീമതി. ബിന്ദു നൽകിയ പരാതിയിൽ കാസർകോട് അഡീഷണൽ പോലീസ് സുപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ഡിഐജി ഓഫീസിലെ സബ് ഇൻസ്പെക്ടറായ പി.പി മധു തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത വിധം നിരുത്തരവാദപരമായി പ്രവർത്തിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട് എന്നും തന്മൂലം അദ്ദേഹത്തെ പ്രസ്തുത ഓഫീസിൽ നിന്നും അടിയന്തരമായി സ്ഥലം മാറ്റുന്നതിനും വകുപ്പ് തലത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായാണ് ബിന്ദുവിനെ കാസർഗോഡ് ജില്ലാ പോലീസ് മേധാവി നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഡിവൈഎസ്പി ഓഫീസിനകത്ത് വെച്ച് ബിന്ദുവിനെ ശാരീരികമായി ഉപദ്രവിച്ചതിന് മധുവിന്റെ ഭാര്യ സുലോചനക്കെതിരെ ഹോസ്ദുർഗഗ് പോലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസിൽ ക്രൈം നമ്പർ 21 /2026 . യു / എസ് 115 (2) ബി എൻ എസ് & സെക്ഷൻ 3 (2) (വിഎ) എസ് സി / എസ് ടി ആക്ട്) അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ച വിവരവും അറിയിച്ചിട്ടുണ്ട്. 

പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ സമൂഹത്തിൽ അപകീർത്തി പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചതിന് ചിറപ്പുറം ടൌൺ വെൽഫെയർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌.ഭാരവാഹികളായ അശോക് കുമാർ, സെക്രട്ടറി.സതീശൻ , റിട്ട. എസ് ഐ രാജീവൻ, ശ്രീജിത്ത് രാജ് എന്നിവർക്കെതിരെ നിയമപരമായ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി ബന്ധപ്പെട്ട സ്റേറഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് എസ് പി ഓഫീസിന്ന് അറിയിച്ചിട്ടുള്ളത്. അച്ചടക്കനടപടിക്ക് വിധേയനായാൽ സബ്ബ് ഇൻസ്പെക്ടർ മധുവിന് പ്രഖ്യാപിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.